Advertisement

ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിയിൽ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു. ആയുർവേദ തെറാപ്പി രീതികളിൽ പ്രായോഗിക പരിശീലനത്തോടൊപ്പം അംഗീകൃത സർട്ടിഫിക്കേഷനും ലഭിക്കും. ഫോണ്‍- 9495999669

ARIYIPPU
News Image

കെടാവിളക്ക് പ്രീമെട്രിക് സ്കോളർഷിപ്പ്

സംസ്ഥാനത്തെ സർക്കാർ/ എയ്‌ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടതും കുടുംബവാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കാത്തതുമായ വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന കെടാവിളക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ സമർപ്പിക്കാം. www.egrantz.kerala.gov.in പോർട്ടൽ മുഖേന സ്കൂളുകളിൽ നിന്നും ഓൺലൈനായി അപേക്ഷിക്കണം. ഓഗസ്റ്റ് 31 വരെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിക്കും. സ്കൂളുകളിൽ നിന്നും ഇ-ഗ്രാന്റ്സ് പോർട്ടലിൽ അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റാ എൻട്രി സെപ്റ്റംബര്‍ 30 നകം പൂർത്തിയാക്കണം. ഫോണ്‍- 0495 2377786

ARIYIPPU
News Image

കുടുംബ ബജറ്റ് പൊള്ളും: സവാളയ്ക്ക് വിലക്കയറ്റം; പൂഴ്ത്തിവെയ്‌പ്പെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കുടുംബ ബജറ്റിന് കൂടുതൽ ഭാരമായി സവാളയുടെ വില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ സവാള വില കിലോയ്ക്ക് 62 രൂപ വരെ എത്തി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത ലാഭമെടുക്കല്‍ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമാവുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. അതേസമയം, സര്‍ക്കാര്‍ നിശ്ചയിച്ച കേന്ദ്രങ്ങളിലൂടെയും മൊബൈല്‍ വാനുകളിലൂടെയും കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള വില്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്.

GENERAL
News Image
Advertisement

വയനാട് ജില്ലയിലെ ഓണം വാരാഘോഷ പരിപാടികൾക്ക് സമാപനമായി

 വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ സംയുക്തമായി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനമായി. അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ നടന്ന സമാപന സമ്മേനം എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന സംസ്കാരങ്ങളാൽ സമ്പന്നമായ വയനാട്ടിൽ അനന്തമായ ടൂറിസം സാധ്യതകളാണുള്ളതെന്ന് എം.എൽ.എ പറഞ്ഞു. വിവിധ പ്രതിസന്ധികളെ അതിജീവിച്ച ജില്ലയാണ് വയനാട്. ജില്ല ഇപ്പോഴും പ്രതിസന്ധിയിലാണെന്ന രീതിയിൽ തെറ്റിദ്ധാരണയുണ്ടെന്നും അതിന് മാറ്റം ഉണ്ടാവണമെന്നും അവർ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസത്തിലൂടെ വയനാടിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ മാറ്റം ഉണ്ടാവണമെന്നും വയനാടിന്റെ ഭൂ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള ടൂറിസം അനുവദിക്കുകയില്ലെന്നും എം.എൽ.എ പറഞ്ഞു. ഓണം വാരാഘേഷം സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ആയിരത്തിലധികം പേർ പങ്കെടുത്തു. അമ്പലവയൽ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി കൃഷ്ണകുമാർഅധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

KALPETTA
News Image

തേനോളമില്ല മധുരം; തേനീച്ചക്കർഷകർക്ക് പ്രതിസന്ധിയായി പഞ്ചസാര വിലക്കയറ്റം

തിരുവനന്തപുരം :പഞ്ചസാര വില വർധന തേനീച്ചക്കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പ്രകൃതിയിൽനിന്ന് പൂമ്പൊടിയും തേനും ലഭിക്കാത്ത ജൂൺ മുതൽ ഡിസംബർ മാസം വരെയുള്ള കാലയളവിൽ തേനീച്ചകൾക്കു ഭക്ഷണമായി പഞ്ചസാര ലായനിയാണു നൽകുക. കൃത്യസമയത്ത് ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഈച്ചകൾ കൂട്ടത്തോടെ കൂടൊഴിഞ്ഞുപോകും.ബാക്കിയാകുന്ന കോളനികൾ ഭക്ഷണം ലഭിക്കാതെ ക്ഷയിച്ച് അടപ്പുഴു, കടന്നൽ തുടങ്ങിയവയുടെ ശല്യം മൂലം വളർച്ച മുരടിച്ചു നശിക്കും. തേൻ സീസൺ ആകുന്നതിനു മുൻപേ ശക്തമായ കോളനികൾ ഒരുക്കുന്നതിനാണു പഞ്ചസാര ലായനികൾ നൽകുന്നത്. തേൻ സീസണായ ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ പ്രകൃതിയിൽനിന്നുള്ള തേൻ മാത്രമേ തേനീച്ചകൾ സ്വീകരിക്കൂ. ഈ കാലയളവിൽ പഞ്ചസാര ലായനി നൽകിയാലും തേനീച്ചകൾ സ്വീകരിക്കില്ല. കഴിഞ്ഞവർഷം ഈ സമയത്ത് കിലോയ്ക്ക് 40–42 രൂപയായിരുന്നു പഞ്ചസാര വില. ഈ വർഷം പഞ്ചസാര വില 70 രൂപയ്ക്കു മുകളിലെത്തി. അനുബന്ധച്ചെലവ് വേറെയും.പഞ്ചസാരയുടെ വിലക്കയറ്റം മൂലം മിക്ക കർഷകരും തേനീച്ചയ്ക്കു പഞ്ചസാര ലായനി നൽകാൻ തുടങ്ങിയിട്ടില്ല. പലരുടെയും തേനീച്ചക്കൂടുകൾ പരിചരിക്കാതെയും തീറ്റ നൽകാതെയും നശിച്ചു തുടങ്ങി. ഒരു തോട്ടത്തിൽ 20 തേൻകൂടുകൾ വീതമാണു സ്ഥാപിക്കുക. 5–6 കിലോമീറ്റർ ചുറ്റളവിൽ റബർത്തോട്ടങ്ങൾ കേന്ദ്രീകരിച്ച് ഒരു കർഷകന്റെ മാത്രം തേനീച്ചക്കൂടുകൾ ഉണ്ടാവും. പരിചരണം കുറയുന്നതോടെ 10000 – 20000 കൂടുകൾ ഒരുമിക്കുന്ന സ്ഥിതിയാണ്. പഞ്ചസാര വിലവർധനയ്ക്ക് ആനുപാതികമായി തേനിന്റെ വില വർധിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കിലോയ്ക്ക് 500 രൂപ ലഭിച്ചാൽപോലും പിടിച്ചു നിൽക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്.കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം 2 ലക്ഷത്തിലധികം തേൻകൂടുകൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിലേറെയും തമിഴ്നാട് മാർത്താണ്ഡം സ്വദേശികളുടേതാണ്. 5000ത്തിൽ അധികം തേൻകൂടുകളുള്ള പത്തോളം കർഷകരും 1000ത്തിനു മുകളിൽ തേൻകൂടുകളുള്ള 50ൽ അധികം കർഷകരുമുണ്ട്. ഒരു തേൻകൂടിൽ ക്ഷാമകാലമായ ജൂൺ മുതൽ ഡിസംബർ വരെ ശരാശരി 10 കിലോഗ്രാം പഞ്ചസാര നൽകണം. മഴയുടെ ആധിക്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ ആശ്രയിച്ചു ചെറിയ മാറ്റം വരാം.കൂടുതൽ തേൻ ലഭിക്കുന്ന റബർ മരങ്ങളുടെ ഇല പൊഴിച്ചിൽ, ബ്ലീറ്റ്സ് രോഗം തുടങ്ങിയവയും തേനീച്ചകളെ പ്രതികൂലമായി ബാധിക്കും. പുതിയ ഇനം റബർ മരങ്ങൾ കൃഷി ചെയ്യാൻ തുടങ്ങിയതോടെ ഇവയിൽനിന്ന് തേൻ ലഭ്യത കുറവാണെന്നാണു കർഷകർ പറയുന്നത്. ഒരു തേനീച്ച കോളനിയിൽനിന്ന് നേരത്തെ 20 കിലോ വരെ തേൻ ലഭിച്ചിരുന്നു. ഇപ്പോൾ 6–7 കിലോയിൽ കൂടുതൽ ലഭിക്കാത്ത സ്ഥിതിയാണ്. യാത്ര കൂലി വർധനയും തേനീച്ച കൃഷിയറിയാവുന്ന തൊഴിലാളികളുടെ കൂലി വർധനയുമൊക്കെ ഇവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മിക്ക കർഷകരും ബാങ്ക് വായ്പയും പലിശയ്ക്ക് പണമെടുത്തുമാണ് കൃഷിയിറക്കുന്നത്

KERALA
News Image

അലോട്ട്മെന്റ് ലഭിച്ചവര്‍ ഹാജരാകണം

വയനാട് ഗവ മെഡിക്കൽ കോളേജിൽ 2026-27 അധ്യയന വർഷത്തിൽ എംബിബിഎസ് പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകൾ സഹിതം മെഡിക്കൽ കോളേജ് ഓഫീസിൽ ഹാജരാകണം. മേൽപ്പറഞ്ഞ തീയതികളിൽ ഹാജരാകാൻ സാധിക്കാത്ത അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി കോളേജിൽ റിപ്പോർട്ട് ചെയ്യണം. ഫോണ്‍- 04935 299424

ARIYIPPU
News Image

പ​രി​വാ​ഹ​ൻ സേ​വ​ന​ങ്ങ​ൾ ഇ​നി ആ​ധാ​ർ ഒ​ടി​പി നി​ർ​ബ​ന്ധം: ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​ത്തി​ന് ത​ട​യി​ടാ​ൻ എം​വി​ഡി

തി​രു​വ​ന​ന്ത​പു​രം: ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​വാ​ഹ​ൻ സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ആ​ധാ​ർ ഒ​ടി​പി അ​ധി​ഷ്ഠി​ത​മാ​ക്കു​ന്നു. വാ​ഹ​ന-​ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സം​ബ​ന്ധ​മാ​യ 60-ഓ​ളം സേ​വ​ന​ങ്ങ​ളാ​ണ് പു​തി​യ മാ​റ്റ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. സെ​പ്റ്റം​ബ​ർ 21 മു​ത​ൽ ഈ ​പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​രു​മെ​ന്ന് എം.​വി.​ഡി വ്യ​ക്ത​മാ​ക്കി.വാ​ഹ​ൻ, സാ​ര​ഥി പോ​ർ​ട്ട​ലു​ക​ൾ വ​ഴി​യാ​ണ് എം​വി​ഡി ഇ​ത്ത​രം ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 21 സേ​വ​ന​ങ്ങ​ൾ നി​ല​വി​ൽ ഓ​ഫീ​സു​ക​ളി​ൽ നേ​രി​ട്ടെ​ത്താ​തെ ത​ന്നെ ല​ഭ്യ​മാ​ണ്. ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് വ​രു​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഇ​നി മു​ത​ൽ അ​പേ​ക്ഷ​ക​രു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക.എ​ന്നാ​ൽ, ചി​ല സേ​വ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ ഒ​ടി​പി പ​രി​ശോ​ധ​ന ഇ​ല്ലാ​തി​രു​ന്ന​ത് അ​ന​ധി​കൃ​ത ഏ​ജ​ന്റു​മാ​ർ മു​ത​ലെ​ടു​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​പേ​ക്ഷാ ന​ട​പ​ടി​ക​ളി​ലെ സ​ങ്കീ​ർ​ണ​ത​യും സ​മ​യ​ക്കു​റ​വും കാ​ര​ണം ഏ​ജ​ന്‍റു​മാ​രെ ആ​ശ്ര​യി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്.അ​പൂ​ർ​ണ​മാ​യ രേ​ഖ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷ​ക​ൾ ബോ​ധ​പൂ​ർ​വം വൈ​കി​പ്പി​ച്ച ശേ​ഷം, അ​ത് വേ​ഗ​ത്തി​ലാ​ക്കി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് അ​മി​ത തു​ക ഈ​ടാ​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​വി​ഡി​യു​ടെ ഈ ​ക​ർ​ശ​ന ന​ട​പ​ടി. എ​ല്ലാ സേ​വ​ന​ങ്ങ​ളും ഫെ​യ്‌​സ്‌​ലെ​സ് ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ​ക്ക് ത​ട​യി​ടാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

KERALA
News Image

സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പാചരണവും ധ്യാനശുശ്രൂഷയും

സുൽത്താൻ ബത്തേരി: പരിശുദ്ധ ദൈവമാതാവിന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലബാർ ഭദ്രാസനത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ ഈ വർഷത്തെ എട്ടുനോമ്പാചരണവും ധ്യാനശുശ്രൂഷയും 2026 സെപ്റ്റംബർ 1 (ചൊവ്വാഴ്ച) മുതൽ 8 (ചൊവ്വാഴ്ച) വരെ ഭക്തിനിർഭരമായ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുന്നു.സെപ്റ്റംബർ 7 തിങ്കളാഴ്ച മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും.എട്ടുനോമ്പ് ദിവസങ്ങളിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, വചനപ്രഘോഷണം, ധ്യാനശുശ്രൂഷ, ഗാനശുശ്രൂഷ, സന്ധ്യാപ്രാർത്ഥന, രക്തദാന ക്യാമ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.ധ്യാനശുശ്രൂഷയ്ക്ക് റവ. ഫാ. എൽദോസ് അടിമാലിറവ. ഫാ. ജോർജ്ജി കട്ടച്ചിറ റവ. ഫാ. സാബി ജോൺ കുടുക്കി ധ്യാനകേന്ദ്രം, ബ്രദർ റോയി പിറവം,ഗാനശുശ്രൂഷ:ബ്രദർ എബിൻ മണ്ണത്തൂർ എന്നിവർ നേതൃത്വം നൽകുമെന്ന്വികാരി ഫാ. ഡോ. മത്തായി അതിരംപുഴയിൽ, സഹവികാരി ഫാ. സജി ചൊള്ളാട്ട്, ട്രസ്റ്റി അഡ്വ. ജോസ് വി. തണ്ണിക്കോട്, സെക്രട്ടറി മേരീസ് മത്തായി ഓണശ്ശേരി,എൽദോസ് നിരവത്ത്കണ്ടത്തിൽ, ജനറൽ കൺവീനർ ജോണി കാണിയാട്ട്, സബ് കമ്മിറ്റി കൺവീനർമാർ എന്നിവർ അറിയിച്ചു.

SULTAN BATHERY
News Image

ഡിഗ്രി പഠനാവസരം

കണ്ണൂർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള പനമരം ഡബ്ല്യു.എം.ഒ.ഐ.ജി കോളേജിൽ ബി.എസ് സി. സൈക്കോളജി, ബി.സി.എ., ബി.എസ്.സി ഫുഡ്‌ ടെക്നോളജി ഡിഗ്രി കോഴിസുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായോ 9188663306 നമ്പറിലോ ബന്ധപ്പെടണം

ARIYIPPU
News Image

തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗതസംഘo രുപികരിച്ചു.

 മാനന്തവാടി: സർവ്വമത സംഗമഭൂമിയായതൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ യൽദോ മോർബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്നു മുതൽ നാല് വരെ നടത്തും. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർസ്തേഫാനോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് സാമൂഹ്യ സേവനത്തിനുള്ള ബസേലിയൻ പുരസ്കാരം, വിദ്യാഭ്യാസ മേഖലയിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച വ്യക്തിക്കുള്ള പ്രതിഭാ പുരസ്കാരം, അഗതികളുടെ ആചാര്യൻ  ഫാ.ഗീവർഗീസ്കാട്ടുച്ചിറയുടെ സ്മരണാർത്ഥം ഓൺലൈൻ സുവിശേഷ ഗാന മത്സരത്തിന്റെ പുരസ്കാരം, ബസേലിൻ ചാരിറ്റി വിതരണം* , എന്നിവ നടത്തുവാൻ തീരുമാനിച്ചു. മാനന്തവാടി സെന്റ് ജോർജ് ദേവാലയത്തിൽ നിന്ന് മേഖലയിലെ എല്ലാ പള്ളികളിൽ നിന്നുള്ള വിശ്വാസികളുടെ തീർത്ഥയാത്ര മതസൗഹാർദ സമ്മേളനം എന്നിവയും നടത്തും. വികാരി ഫാ. ബിജുമോൻ കർലോട്ടുകുന്നേൽ  അധ്യക്ഷതയിൽ ചേർന്ന പെരുന്നാൾ പൊതുയോഗത്തിൽ ജനറൽ കൺവീനർ ബിനോയ് ഐസക് കണ്ടത്തിൽ, വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. പി.വി സ്കറിയ പുളിക്കകുടിയിൽ, എൽദോ സിഎം ചെങ്ങമനാട്, ഓമന തോമസ് പൂവണ്ണാംവിളയിൽ, പി കെ ജോർജ് പുളിക്കകുടിയിൽ, ജിൻസി ബെന്നി കട്ടയ്ക്ക മേപ്പുറത്ത്, എൻ പി ജോർജ് ഞാറക്കുളങ്ങര, എന്നിവർ സംസാരിച്ചു.

MANANTHAVADY
News Image

ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ

​പനമരം: പനമരത്ത് വെച്ച് നടന്ന വയനാട് ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി. ആവേശകരമായ ലീഗ് മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂളിനെ കീഴടക്കിയാണ് പനമരം കിരീടം ചൂടിയത് .​കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള മത്സരങ്ങളായിരുന്നു നടന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് കെപി നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ദീപക് കെ , നവാസ് ടി മറ്റ് അസോസിയേഷൻ ഭാരവാഹികൾ, കായിക പ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

KALPETTA
News Image

ജി.എച്ച്.എസ്.എസ് പനമരം ചാമ്പ്യന്മാർ

​പനമരം: പനമരത്ത് വെച്ച് നടന്ന വയനാട് ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി. ആവേശകരമായ ലീഗ് മത്സരത്തിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂളിനെ കീഴടക്കിയാണ് പനമരം കിരീടം ചൂടിയത് .​കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള മത്സരങ്ങളായിരുന്നു നടന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോയ് കെപി നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ദീപക് കെ , നവാസ് ടി മറ്റ് അസോസിയേഷൻ ഭാരവാഹികൾ, കായിക പ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

KALPETTA
News Image

നീറ്റ് പരീക്ഷ ഓൺലൈൻ ആയേക്കും, റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ : 12 മുതൽ 14 വരെ ഷിഫ്റ്റുകളിലായി നീറ്റ് പരീക്ഷ നടത്താനാണ് പരിഗണന,ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിർദേശമുണ്ട്

നീറ്റ് പരീക്ഷ 2027 മുതൽ ഓൺലൈൻ ആയേക്കുമെന്ന് സൂചന. 2027ൽ പരീക്ഷ ഓൺലൈൻ ആക്കാനുള്ള റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ അവതരിപ്പിച്ചത്. ജെഇഇ മാതൃകയിൽ സിബിറ്റി പരീക്ഷ രീതിയിൽ നീറ്റ് പരീക്ഷയും പരിഗണനയിലെന്നാണ് സൂചന. 12 മുതൽ 14 വരെ ഷിഫ്റ്റുകളിലായി നീറ്റ് പരീക്ഷ നടത്താനാണ് പരിഗണന. ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിർദേശമുണ്ട്. സർക്കാർ പിന്തുണയോടെ 1,000 ടെസ്റ്റിംഗ് സെന്ററുകൾ ഒരുക്കും. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പരീക്ഷാ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുമെന്നുമാണ് ലഭ്യമാകുന്ന വിവരം.

ARIYIPPU
News Image

തേക്ക് തടികളുടെ ചില്ലറ വിൽപ്പന

കുപ്പാടി സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപ്പന സെപ്റ്റംബർ മൂന്നിന് ആരംഭിക്കും. ബേഗൂർ റെയഞ്ചിലെ തേക്ക് തൊട്ടങ്ങളിൽ നിന്നും ശേഖരിച്ച ഉയർന്ന ഗുണനിലവാരമുള്ള, സി II, സി III ക്ലാസ്സുകളിൽപ്പെട്ട 114 കഷണം തേക്ക് തടികളാണ് വിൽപ്പനക്കായി ഒരുക്കിയിട്ടുള്ളത്. ആവശ്യമുള്ളവർ പാൻ കാർഡ്, ആധാർ കാർഡ്, വീടിന്റെ പ്ലാൻ, പെർമ്മിറ്റ്, 200 രൂപയുടെ മുദ്രപേപ്പർ എന്നിവ സഹിതം ഡിപ്പോയിൽ എത്തി വിൽപ്പനയിൽ പങ്കെടുക്കണം. ഫോണ്‍- 8547602856, 8547602858, 04936 221562

ARIYIPPU
News Image

ക്വട്ടേഷൻ

മേപ്പാടി ഗവ പോളി ടെക്നിക് കോളേജില്‍ ആവശ്യമായ സ്പോട്സ് സാധനങ്ങളുടെ വിതരണത്തിനായി സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10.30 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും.

ARIYIPPU
News Image

സ്വയം തൊഴിൽ പരിശീലനം

കൽപ്പറ്റ പുത്തൂർവയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന 10 ദിവസത്തെ സൗജന്യ ഇഡിപി ഫോര്‍ പിഎംഇജിപി ബനഫിഷറീസ് പരിശീലനത്തിന് 18നും 50 നുമിടയിൽ പ്രായമുള്ള യുവതി -യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍-8078711040, 8590762300, 04936-206132

ARIYIPPU
News Image

സ്വയം തൊഴിൽ പരിശീലനം

കൽപ്പറ്റ പുത്തൂർവയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന 10 ദിവസത്തെ സൗജന്യ ഇഡിപി ഫോര്‍ പിഎംഇജിപി ബനഫിഷറീസ് പരിശീലനത്തിന് 18നും 50 നുമിടയിൽ പ്രായമുള്ള യുവതി -യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍-8078711040, 8590762300, 04936-206132

ARIYIPPU
News Image

സ്പോട്ട് അഡ്മിഷൻ

കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ 2026 അഡ്മിഷനിൽ വിവിധ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്കു ഓഗസ്റ്റ് 31ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി ഐ.ടി.ഐയിൽ നേരിട്ട് എത്തി പ്രവേശനം നേടണം. ഈ വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് 100 രൂപ അഡ്മിഷൻ ഫീസ് നൽകി നേരിട്ട് അപേക്ഷ നൽകുന്നതിനും അവസരമുണ്ട്. ഫോണ്‍- 04936 205519, 9961702406, 9995914652

ARIYIPPU
News Image

സ്പോട്ട് അഡ്മിഷൻ

കൽപ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐ 2026 അഡ്മിഷനിൽ വിവിധ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്കു ഓഗസ്റ്റ് 31ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുളളവർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി ഐ.ടി.ഐയിൽ നേരിട്ട് എത്തി പ്രവേശനം നേടണം. ഈ വർഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് 100 രൂപ അഡ്മിഷൻ ഫീസ് നൽകി നേരിട്ട് അപേക്ഷ നൽകുന്നതിനും അവസരമുണ്ട്. ഫോണ്‍- 04936 205519, 9961702406, 9995914652

ARIYIPPU
News Image

ഗസ്റ്റ് അധ്യാപക നിയമനം

മേപ്പാടി സർക്കാർ പോളി ടെക്നിക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്‌ചറർ കെമസ്ട്രി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31 ന് രാവിലെ 11ന് താഞ്ഞിലോടുള്ള മേപ്പാടി സർക്കാർ പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പല്‍മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മത്സരപരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകണം. ഫോണ്‍- 04936282095, 9496067007

ARIYIPPU
News Image