എം.എൽ.എ കെയർ പദ്ധതിയിലുൾപ്പെടുത്തി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രണ്ടായിരം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഓണക്കിറ്റ് വിതരണം കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് നിർവഹിച്ചു. സി. എസ്.ആർ ഫണ്ട് മുഖേന നെസ്‌ലയുടെ സഹകരണത്തോടെ മേപ്പാടി പഞ്ചായത്തിലും രണ്ടായിരം കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 60 ലക്ഷം രൂപ ചെലവിൽ 1500 രൂപ വില വരുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ, സ്ഥിരം സമിതി അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Related News
ഓണം സൂപ്പറാക്കാം: ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്; 3000 ഉത്സവബത്ത
സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്കരിച്ചു; ഇനി ചുരിദാറും ചെരിപ്പും ധരിക്കാം
2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി
ഓണപ്പരീക്ഷയില്‍ മാറ്റം; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

