ശാന്തി പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

Advertisement
Featured Image

ചീരാൽ:

ശാന്തി പബ്ലിക് സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ മാനേജർ ഫാ.മാത്യു കാരുവള്ളിൽ കോർ എപ്പിസ്കോപ്പ ദേശീയ പതാക ഉയർത്തി.പി ടി.എ. പ്രസിഡന്റ്‌ പോൾ പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു.ആർമി ജവാൻ രാജേഷ്കുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ രമണി,ശിവാത്മിക എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂൾ പ്രിൻസിപ്പാൾ സന്ധ്യ ടീച്ചർ സ്വാഗതവും,എം.പി. ടി.എ. പ്രസിഡന്റ്‌ സുനന്ദ നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷം പായസ വിതരണത്തോടെ സമാപിച്ചു.

Advertisement

Related News