സ്വാതന്ത്ര്യം ഉത്തരവാദിത്തമാണ് - പി സി മജീദ്

Advertisement
Featured Image

പറളിക്കുന്ന് :സ്വാതന്ത്ര്യം ഒരു അവകാശം മാത്രമല്ല; അത് ഉത്തരവാദിത്വം കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ സമർപ്പിച്ച ധീരരുടെ ത്യാഗങ്ങളെ ഓർത്തെടുക്കാനും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടർ പി സി മജീദ് പറഞ്ഞു 

മത–ജാതി–ഭാഷാ വൈവിധ്യങ്ങൾക്കിടയിലും ഒരുമയോടെ മുന്നേറുന്ന ഇന്ത്യയാണ് നമ്മുടെ സ്വപ്നം. നീതിയും സമത്വവും സാഹോദര്യവും പുലരുന്ന ഒരു രാജ്യനിർമാണത്തിൽ ഓരോ പൗരനും തന്റെ ഉത്തരവാദിത്വം നിർവഹിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്റസയിൽ എസ് കെ എസ് ബി വി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫ്രീഡം കണക്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടുത്തിയതും സന്ദേശം നൽകിയതും പ്രതിജ്ഞ , ദേശീയോദ്ഗ്രഥന , ദേശീയ ഗാനാലാപനം തുടങ്ങി മുഴുവൻ കാര്യങ്ങളും വിദ്യാർഥികൾ ചെയ്തത് പരിപാടി ഏറെ ശ്രദ്ധേയമാക്കിസ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി , ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജഹാൻ, മഹല്ല് ഭാരവാഹികളായ പി സൈനുദ്ദീൻ , ഒ.കെ മൊയ്തീൻ ഹാജി , എം കെ ജലീൽ , എൻ എച്ച് സിദ്ദീഖ് , കെ ഫൈസൽ , ശുഐബ് യമാനി , പി നാസർ മൗലവി നേതൃത്വം നൽകി

Advertisement

Related News