ചെക്കന്റെ സ്വഭാവം ഇതെങ്കില്‍ പെണ്ണ് ഇട്ടിട്ട് പോവും: സ്ത്രീകള്‍ ഏറ്റവും വെറുക്കുന്ന 4 സ്വഭാവം

ബന്ധം നിലനിര്‍ത്തുക എന്നത് വളരെയധികം കഷ്ടപ്പാടുള്ള ഒരു കാര്യമാണ്. പലപ്പോഴും പലര്‍ക്കും അതിന് സാധിക്കാതെ വരുന്നത് തന്നെ രണ്ട് പേരുടേയും സ്വഭാവം ഒരുപോലെ കൊണ്ട് പോവാന്‍ സാധിക്കാത്തത് കൊണ്ടാണ്. ചെറിയ തെറ്റുകള്‍ പോലും പലപ്പോഴും ബന്ധം തകരുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ചും പ്രണയിക്കുന്നവരാണെങ്കില്‍ പിന്നെ ഒന്നും നോക്കണ്ട. കാരണം മറ്റൊരാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നത് വഴി അത് ബന്ധം തകരുന്നതിലേക്ക് എത്തുന്നു. ഇത് ബന്ധത്തിന്റെ തുടക്കത്തില്‍ തന്നെ കല്ലുകടികള്‍ ഉണ്ടാക്കും.

ഒരുമിച്ച് ജീവിക്കുന്നതിന് മുന്‍പ് തന്നെ ചില സ്വഭാവങ്ങള്‍ കാരണം തകര്‍ന്ന് പോവുന്നവരുണ്ട്. ഇതിന് കാരണമായി പറയുന്നത് പുരുഷന്മാരുടെ ചില സ്വഭാവങ്ങളാണ്. പലപ്പോഴും പ്രണയത്തിലായിരിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഒരു പോസിറ്റീവ് ഫീലിംഗ് ഉണ്ടാവുന്നു. എന്നാല്‍ അവരെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുമ്പോഴായിരിക്കും പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ പ്രശ്‌നങ്ങളുള്ളതായി തോന്നുന്നത്. പെണ്‍കുട്ടികള്‍ പലപ്പോഴും ആണ്‍കുട്ടികളില്‍ ചില പോരായ്മകള്‍ കാണുന്നു. അതെന്തൊക്കെയെന്ന് നോക്കാം.

അനാവശ്യ സംശയം

എന്തിനും ഏതിനും പെണ്‍കുട്ടിയെ സംശയിക്കുന്ന ഒരു പാര്‍ട്ണര്‍ ആണ് നിങ്ങളെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ബന്ധത്തിന് ആണിക്കല്ല് അടിക്കുന്നതിന് തുല്യമായിരിക്കും. കാരണം ഇത് നിങ്ങളുടെ ബന്ധം ദീര്‍ഘകാലത്തേക്ക് തുടരുന്നതിലേക്ക് എത്തുകയില്ല. കാരണം ഇതില്‍ നി്ങ്ങള്‍ക്ക് പിരിയാന്‍ അത്ര വലിയ കാരണങ്ങള്‍ ഒന്നും തന്നേ വേണ്ട. കാരണം പങ്കാളിയുടെ സംശയ രോഗം തന്നെ ഒരു വലിയ കാരണമാണ്. ഫോണ്‍ പരിശോധിക്കുക, എവിടെ പോയതാണെന്ന് കുത്തി കുത്തി ചോദിക്കുക, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുക, സംശയ ദൃഷ്ടിയോടെ എല്ലാ കാര്യവും ചെയ്യുക ഇതെല്ലാം പലപ്പോഴും ബന്ധങ്ങള്‍ ടോക്‌സിക് ആക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ബന്ധങ്ങളില്‍ തുടരുന്നതിന് ഒരു പെണ്‍കുട്ടിയും തയ്യാറാവുന്നില്ല.

ആശയവിനിമയത്തിന്റെ അഭാവം

പലപ്പോഴും ആശയവിനിമയത്തിന്റെ അഭാവം നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു. തിരിച്ച് വരാന്‍ സാധിക്കാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നതാണ് സത്യം. എപ്പോഴും സംസാരിച്ചില്ലെങ്കിലും ആശയവിനിമയത്തിലെ അഭാവം പലപ്പോഴും നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ഒഴിവാക്കരുത്. അല്‍പനേരമെങ്കിലും സംസാരിക്കുന്നതിനായി കണ്ടെക്കണം. പ്രത്യേകിച്ച് നിങ്ങള്‍ ഒരു ദീര്‍ഘദൂര ബന്ധത്തിലാണെങ്കില്‍ നിര്‍ബന്ധമായും സംസാരിക്കുന്നതിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.

കള്ളം പറയുന്നത്

നിങ്ങളോട് പങ്കാളി കള്ളം പറയാറുണ്ടോ? ഇത് പലപ്പോഴും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒന്നല്ല. ഇത്തരത്തില്‍ ഒരു ബന്ധത്തില്‍ നിങ്ങള്‍ കള്ളം പറയുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ആ ബന്ധത്തില്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ചെറിയ കാര്യങ്ങളില്‍ പോലും കള്ളം പറയുന്നത് മതി ഒരു ബന്ധം തകരുന്നതിന്. അതുകൊണ്ട് തന്നെ ഒരു ബന്ധത്തില്‍ സുതാര്യത അനിവാര്യമാണ്. അല്ലാത്ത പക്ഷം ആ ബന്ധം തകരും എന്നതില്‍ സംശയം വേണ്ട. കള്ളം പറയുന്നതിന്റെ പ്രശ്‌നങ്ങള്‍ പിന്നീടാണ് നിങ്ങള്‍ക്ക് മനസ്സിലാവുന്നതും. അപ്പോഴേക്കും രണ്ട് പേരും രണ്ട് വഴിക്കാവുന്നു.

ദു:ശീലങ്ങള്‍ ഒഴിവാക്കുക

ദു:ശീലങ്ങള്‍ പലപ്പോഴും പെണ്‍കുട്ടികള്‍ ഒരു കാരണവശാലും അനുവദിക്കുന്നതല്ല. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. നിങ്ങള്‍ പുകവലിക്കുകയോ അല്ലെങ്കില്‍ മദ്യപിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയാണെങ്കില്‍ പങ്കാളിയോട് അത് തുറന്ന് പറയുക. കാരണം മുന്നോട്ടുള്ള ജീവിതത്തില്‍ നിങ്ങള്‍ ജീവിക്കേണ്ടത് അവര്‍ക്കൊപ്പമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പങ്കാളിയോട് ഇത് വഴി മോശമായി പെരുമാറുന്ന അവസ്ഥ പോലും ഉണ്ടാവാം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ പെണ്‍കുട്ടികള്‍ വെറുക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇവയില്‍ ഏതെങ്കിലും സ്വഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവയെല്ലാം എത്രയും വേഗം ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കണം.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

ആചാരസ്ഥാനികര്‍, കോലധാരികളുടെ വേതനം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ 2025 മാർച്ച് മുതല്‍ 2025 ജൂലൈ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോര്‍ഡില്‍

ടെൻഡർ ക്ഷണിച്ചു

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകൾ നിറച്ച് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികൾ/ വ്യക്തികൾ നിന്നും ടെൻഡർ ക്ഷണിച്ചു. സ്ഥാപനങ്ങൾക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.