ലൈംഗിക ബന്ധത്തിനിടയിൽ മരണം: കാരണം ഇത്

രണ്ടു പേര്‍ക്കിടയിലെ സ്നേഹോഷ്മളമായ ലൈംഗിക ബന്ധം ശരീരത്തിനും മനസ്സിനും നിരവധി ഗുണങ്ങളേകുന്നതാണ്. രക്തസമ്മര്‍ദം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും നല്ല ഉറക്കം കിട്ടാനുമൊക്കെ സംതൃപ്തകരമായ രതി സഹായിക്കും. ലൈംഗിക ബന്ധവും അതിനെ തുടര്‍ന്നുണ്ടാകുന്ന രതിമൂര്‍ച്ഛയും ശരീരത്തില്‍ പുറപ്പെടുവിക്കുന്ന ഓക്സിടോസിന്‍ എന്ന ലവ് ഹോര്‍മോണ്‍ പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും അടുപ്പവും ശക്തമാക്കാന്‍ സഹായിക്കും. എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. ചിലപ്പോള്‍ ലൈംഗിക ബന്ധത്തിനിടയിലോ അതിനു തൊട്ടു പിന്നാലെയോ ആളുകള്‍ മരിക്കാറുണ്ട് .

അപൂര്‍വമാണെങ്കിലും പെട്ടെന്നുള്ള മരണങ്ങളില്‍ 0.6 ശതമാനം സംഭവിക്കുന്നത് ലൈംഗിക ബന്ധത്തിനിടെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു പല കാരണങ്ങള്‍ ഉണ്ടാകാം. പല കേസുകളിലും ലൈംഗിക ബന്ധത്തിനു വേണ്ടി വരുന്ന ശാരീരിക അധ്വാനം വില്ലനാകാറുണ്ട്. ലൈംഗിക ഉദ്ധാരണത്തിനായി കഴിക്കുന്ന ചില മരുന്നുകളും ലഹരി മരുന്നുകളുടെ ഉപയോഗവും പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കാം. പ്രായം കൂടും തോറും പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലമുള്ള മരണത്തിനുള്ള സാധ്യത കൂടും.

ഈ പ്രതിഭാസം മധ്യവയസ്ക്കരായ പുരുഷന്മാരില്‍ മാത്രം സംഭവിക്കുന്നതല്ലെന്ന് ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. ലണ്ടനിലെ സെന്‍റ് ജോര്‍ജ് ആശുപത്രിയില്‍ 1994 ജനുവരിക്കും 2020 ഓഗസ്റ്റിനും ഇടയില്‍ നടന്ന 6847 ഹൃദയസ്തംഭന മരണങ്ങളാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ഇതില്‍ 17 എണ്ണവും(0.2 ശതമാനം) സംഭവിച്ചത് ലൈംഗിക ബന്ധത്തിനിടെയോ അതിന് ഒരു മണിക്കൂറിനുള്ളിലോ ആണ്. ഇത്തരത്തില്‍ മരണപ്പെട്ടവരുടെ ശരാശരി പ്രായം 38 വയസ്സായിരുന്നു. 35 ശതമാനം കേസുകളും സ്ത്രീകളിലാണ് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.

ലൈംഗിക ബന്ധത്തിനിടെ ഉണ്ടാകുന്ന മരണങ്ങളില്‍ പലതും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും അടങ്ങുന്ന സജീവ ജീവിതശൈലി ഇത്തരം സംഭവങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തും.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

ആചാരസ്ഥാനികര്‍, കോലധാരികളുടെ വേതനം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ 2025 മാർച്ച് മുതല്‍ 2025 ജൂലൈ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോര്‍ഡില്‍

ടെൻഡർ ക്ഷണിച്ചു

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകൾ നിറച്ച് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികൾ/ വ്യക്തികൾ നിന്നും ടെൻഡർ ക്ഷണിച്ചു. സ്ഥാപനങ്ങൾക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.