മീനങ്ങാടി സെന്റ് മേരീസ് ദൈവാലയത്തിലെ മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നാൽപതോളം ആളുകൾ രക്തം ദാനം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും ഒരു ഫല വൃക്ഷ തൈ നൽകി ആദരിച്ചു. ക്യാമ്പിന് വികാരി റവ ഫാ വർഗീസ് കക്കാട്ടിൽ ,ബേസിൽ വി ജോസ്, ജസ്റ്റിൻ ജോഷ്വ, ആൽവിൻ ജോസ്, സനോജ് കെ പി തുടങ്ങിയവർ നേതൃത്വം നൽകി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.