ലണ്ടൻ നഗരത്തിൽ ചുറ്റിത്തിരിഞ്ഞ് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും: വെക്കേഷൻ വീഡിയോ വൈറൽ

മലയാളികളുടെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖർ സല്‍മാനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്ക് ആവേശമാണ്. ‘ടർബോ’ എന്ന ചിത്രത്തിന്റെ ബ്ലോക്ബസ്റ്റർ വിജയത്തിന് പിന്നാലെ, ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ തിരക്കിലാണ് മമ്മൂട്ടി. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ബാസ്കർ’ ആണ് ദുല്‍ഖറിന്റെ വരാനിരിക്കുന്ന ചിത്രം.

ഇപ്പോഴിതാ, ലണ്ടനില്‍ വെക്കേഷൻ അസ്വദിക്കുന്ന മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഡാർക്ക് ആഷ് നിറത്തിലുള്ള ഹുഡ് ഷർട്ടും, ബീജ് ട്രൗസറും, സ്നീക്കറുകളും ധരിച്ച എന്നത്തേയും പോലെ മാസ്സ് ലുക്കിലാണ് മമ്മൂട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഐസ്-ബ്ലൂ ഷർട്ടില്‍ സ്റ്റൈലിഷ് ലുക്കിലാണ് ദുല്‍ഖർ എത്തിയത്.
https://x.com/KeralaTrends2/status/1804940258288746865
ജൂണ്‍ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്. നാട്ടിലെത്തിയ ശേഷം, ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തില്‍ മമ്മൂട്ടി ഭാഗമാകും. അതേസമയംനാട്ടില്‍ എത്തിയശേഷം ദുല്‍ഖർ ശ്രദ്ധകേന്ദ്രീകരിക്കുക ലക്കി ബാസ്കറിൻ്റെ പ്രമോഷൻ പരിപാടികളിലായിരിക്കും. എന്നാണ് റിപ്പോർട്ട്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.