കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ ടി. സിദ്ദിഖിന്റെ പ്രത്യേക വികസനനിധിയില്‍ നിന്നും പടിഞ്ഞാറത്തറ സെന്റ് തോമസ് ഇവാഞ്ചിക്കലില്‍ എല്‍.പി സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ്സ് മുറി ഒരുക്കുന്നതിന് 2,10,000 രൂപ അനുവദിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ചാലില്‍പ്പടി റോഡ് കോണ്‍ക്രീറ്റിന് രണ്ടുലക്ഷം രൂപയും കണിയാമ്പറ്റ ചീക്കല്ലൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന് മില്‍ക്ക് ടെസ്റ്റിങ്ങ് മെഷിനും വാങ്ങാന്‍ രണ്ട് ലക്ഷം രൂപയും അനുവദിച്ചു.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,