ആസ്പിറേഷനൽ ബ്ലോക്ക് പ്രോഗ്രാം: പനമരം ബ്ലോക്ക് പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി

തിരുവനന്തപുരം: ഇന്ത്യ രാജ്യത്ത് പിന്നോക്കം നിൽക്കുന്ന ബ്ലോക്കുകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും അവയെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 ജനുവരിയിൽ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച ആസ്പിറേഷണൽ ബ്ലോക്ക് പ്രോഗ്രാം പദ്ധതിയിൽ 27 സംസ്ഥാനങ്ങളിൽ നിന്നും നാല് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 500 ബ്ലോക്കുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും അതിലൂടെ രാജ്യത്തിന്റെ പുരോഗതി ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ട് നീതി ആയോഗ് ഇന്ത്യ രാജ്യത്ത് നടപ്പാക്കുന്ന ഈ പദ്ധതി യിൽ സംസ്ഥാനത്ത് ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ്, എന്നീ നാല് ജില്ലകളിൽ നിന്നുമായി 9 ബ്ലോക്ക് പഞ്ചായത്തുകളെയാണ് ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

2024 സെപ്റ്റംബർ മാസത്തെ ക്വാർട്ടറിലുള്ള മൂന്നുമാസത്തെ സമ്പൂർണ്ണത അഭിയാൻ പ്രവർത്തന ക്യാമ്പയിന്റെ ഭാഗമായുള്ള മികച്ച പ്രവർത്തനത്തിനാണ് പനമരം ബ്ലോക്ക് പഞ്ചായത്തിന് അവാർഡ് ലഭ്യമായത്. മൂന്നു മാസo കൂടുമ്പോഴുമുള്ള ക്വാർട്ടർ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് ഡെൽറ്റ റാങ്കിംഗ് പ്രസിദ്ധീകരിക്കുന്നത് 2024 സെപ്റ്റംബറിൽ അവസാനിച്ച കോർട്ടറിൽ രാജ്യത്ത് പതിനാറാം സ്ഥാനവും ദക്ഷിണേന്ത്യയിൽ രണ്ടാം സ്ഥാനവും പനമരം ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കുകയുണ്ടായി. അവാർഡിനൊപ്പം നീതി ആയോഗിൽ നിന്ന് ഒന്നരക്കോടി രൂപയാണ് പനമരം ബ്ലോക്ക് പഞ്ചായത്തിന് ലഭ്യമാവുക.

തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജിൽ പി. ഐ.നടന്ന ഇ. എം. ഡി. സംഘടിപ്പിച്ച ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൽ നിന്നും പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ അവാർഡ് ഏറ്റുവാങ്ങി. പി. ഐ. ഇ. എം. ഡി. ഡയറക്ടർ ശ്രീ ഹരികിഷോർ ഐ.എ.എസ്. അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ജില്ലാ കളക്ടർ ആർ മേഘശ്രീ, കാസർകോട് ജില്ലാ കളക്ടർ ഐ. എൻ. ഭാസ്കർ ഐ.എ.എസ്. മുഹമ്മദ്‌ ഷഫീഖ് ഐ. എ. എസ്. തുടങ്ങിയവർ സംസാരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.