ആവശ്യ വസ്തുക്കളുടെ വിലവർധനയ്ക്കെതിരെ വയനാട് ജില്ലയിലെ എല്ലാ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജൂലൈ ഒന്നിന് സപ്ലൈകോ ഔട്ട്ലെറ്റുകളുടെയും മാവേലി സ്റ്റോറുകളുടെയും മുൻപിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ വിള നാശവും വന്യമൃഗ ശല്യവും മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെയാണ് വില കയറ്റവും ബാധിച്ചിരിക്കുന്നത്.
കർഷകത്തൊഴിലാളികളും കർഷകരും ആദിവാസികളുമടങ്ങുന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വയനാട് ജില്ലക്ക്
ആശ്രയമായിട്ടുള്ള സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളെ സ്വകാര്യ കുത്തകകളുടെ ചൂഷണത്തിൽ നിന്നും സംരക്ഷിക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്.
മാവേലി സ്റ്റോറുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും വസ്തുക്കൾ ലഭ്യമല്ലാതെ വരികയും അവിടെ സാധനങ്ങൾ ഓപ്പൺ മാർക്കറ്റിന്റെ വിലയ്ക്ക് നൽകപ്പെടുകയും ചെയ്തുകൊണ്ട് കുത്തകക്കാരെ വളർത്തുന്ന രീതിയിലുള്ള നിലപാടുകളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതായ് ചാർജെടുത്ത ഭാരവാഹികളുടെ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വർഗീസ് മുരിയൻകാവിൽ അധ്യക്ഷനായിരുന്നു.
ബത്തേരി നിയോജകമണ്ഡലം എം എൽ എ സി ബാലകൃഷ്ണൻ, കെ പി സി സി നിർവാഹക സമിതി അംഗം കെഎൽ പൗലോസ്, യുഡിഎഫ് ജില്ലാ കൺവീനർ കെ കെ വിശ്വനാഥൻ മാസ്റ്റർ, കെ പി സി സി മെമ്പർ കെ ഇ വിനയൻ, നിയോജകമണ്ഡലം ചെയർമാൻ ഡി പി രാജശേഖരൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ യു ഉലഹന്നാൻ, ബീന ജോസ് കരിമാങ്കുന്നേൽ, ആദിവാസി കോൺഗ്രസ് ദേശീയ കോഡിനേറ്റർ ഇ എ ശങ്കരൻ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജിനി തോമസ്, എൻ ആർ സോമൻ മാസ്റ്റർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ കെ ജി ബാബു, മനോജ് ചന്ദ നക്കാവ്, ജോണി പരത്തനാല്‍, ഷിനോ കടുപ്പിൽ, എൻ എം രംഗനാഥൻ, സണ്ണി ചാമക്കാല, വിൻസന്റ് ചേരവേലിൽ, റെജി പുളിങ്കുന്നേൽ എന്നിവർ സംസാരിച്ചു