കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന എൻഡോവ്മെന്റുകൾ ബാങ്ക് പ്രസിഡന്റ് കെ. സുഗതൻ വിതരണം ചെയ്തു. S. S. L. C. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് E. M. S. എജുക്കേഷൻ എൻഡോവ്മെന്റുകളും, പ്ലസ് ടു പരീക്ഷയിൽ മികച്ച കൈവരിച്ച വിദ്യാർത്ഥികൾക്ക് ടി. എസ്. രാധാകൃഷ്ണൻ എജുക്കേഷൻ എൻഡോവ്മെന്റുകളും ആണ് ബാങ്ക് നൽകുന്നത്. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് വി. യൂസുഫ് അധ്യക്ഷത വഹിച്ചു.
ഡയരക്ടർമാരായ പി. അശോക് കുമാർ, വി. ബാവ, ഒ. ഇ. കാസിം, കെ. വിശാലാക്ഷി, വി. ജെ. ജോസ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എ. നൗഷാദ് സ്വാഗതവും, കെ. യൂസുഫ് നന്ദിയും പറഞ്ഞു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







