ആരോഗ്യം ആനന്ദം
വൈബ് 4 വെൽനെസ്സ് ക്യാമ്പയിനിന്റെ എടവക ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പൈങ്ങാട്ടിരി ആയുഷ്മാൻ ആരോഗ്യമന്ദിറിൽ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ഗിരിജ സുധാകരൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രതിജ്ഞ വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ ചൊല്ലിക്കൊടുത്തു. എൻസിഡി ജില്ലാ നോഡൽ ഓഫീസർ ദീപ കെആർ പദ്ധതി വിശദീകരിച്ചു. പരിപാടി യുടെ ഭാഗമായി നടക്കുന്ന നാലു വെൽനെസ്സ് പ്രോഗ്രാമുകൾ ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ഉറക്കം, മതിയായ വ്യായാമം, ആരോഗ്യ ശീലങ്ങൾ എന്നിവയെ കുറിച്ച് അർദ്രം നോഡൽ ഓഫീസർ ശ്രീമതി സുഷമ രാജ് വിശദീകരിച്ചു. JC HWC ഡോ.കുഞ്ഞികണ്ണൻ, വാർഡ് മെമ്പർ ലത്തീഫ് നടുക്കണ്ടി, ഷമ്സിയാ, ഹെൽത്ത് ഇൻസ്‌പെക്ടർ റഫീഖ് അലി തുടങ്ങിയവർ സംസാരിച്ചു. FHC മെഡിക്കൽ ഓഫീസർ ഡോ.പുഷ്പ കെ സി സ്വാഗതവും ജെ എച്ച് ഐ റെജി വടക്കയിൽ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി യോഗ പരിശീലനം, സുംബ ഡാൻസ്, വട്ടപ്പാട്ട് എന്നിവ കൂടി നടന്നു.ക്യാമ്പയിൻ പ്രവർത്തനങ്ങൾ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും തുടർന്നും നടക്കും.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







