അവശ്യ വസ്തുക്കളുടെ വിലവർധനക്കെതിരെ സമരപരിപാടികൾ സംഘടിപ്പിക്കും ;ജില്ലാ കോൺഗ്രസ് കമ്മിറ്റി

ആവശ്യ വസ്തുക്കളുടെ വിലവർധനയ്ക്കെതിരെ വയനാട് ജില്ലയിലെ എല്ലാ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജൂലൈ ഒന്നിന് സപ്ലൈകോ ഔട്ട്ലെറ്റുകളുടെയും മാവേലി സ്റ്റോറുകളുടെയും മുൻപിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ വിള നാശവും വന്യമൃഗ ശല്യവും മൂലം പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങളെയാണ് വില കയറ്റവും ബാധിച്ചിരിക്കുന്നത്.
കർഷകത്തൊഴിലാളികളും കർഷകരും ആദിവാസികളുമടങ്ങുന്ന ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വയനാട് ജില്ലക്ക്
ആശ്രയമായിട്ടുള്ള സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളെ സ്വകാര്യ കുത്തകകളുടെ ചൂഷണത്തിൽ നിന്നും സംരക്ഷിക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്.

മാവേലി സ്റ്റോറുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും വസ്തുക്കൾ ലഭ്യമല്ലാതെ വരികയും അവിടെ സാധനങ്ങൾ ഓപ്പൺ മാർക്കറ്റിന്റെ വിലയ്ക്ക് നൽകപ്പെടുകയും ചെയ്തുകൊണ്ട് കുത്തകക്കാരെ വളർത്തുന്ന രീതിയിലുള്ള നിലപാടുകളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതായ് ചാർജെടുത്ത ഭാരവാഹികളുടെ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വർഗീസ് മുരിയൻകാവിൽ അധ്യക്ഷനായിരുന്നു.

ബത്തേരി നിയോജകമണ്ഡലം എം എൽ എ സി ബാലകൃഷ്ണൻ, കെ പി സി സി നിർവാഹക സമിതി അംഗം കെഎൽ പൗലോസ്, യുഡിഎഫ് ജില്ലാ കൺവീനർ കെ കെ വിശ്വനാഥൻ മാസ്റ്റർ, കെ പി സി സി മെമ്പർ കെ ഇ വിനയൻ, നിയോജകമണ്ഡലം ചെയർമാൻ ഡി പി രാജശേഖരൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ യു ഉലഹന്നാൻ, ബീന ജോസ് കരിമാങ്കുന്നേൽ, ആദിവാസി കോൺഗ്രസ് ദേശീയ കോഡിനേറ്റർ ഇ എ ശങ്കരൻ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജിനി തോമസ്, എൻ ആർ സോമൻ മാസ്റ്റർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരായ കെ ജി ബാബു, മനോജ് ചന്ദ നക്കാവ്, ജോണി പരത്തനാല്‍, ഷിനോ കടുപ്പിൽ, എൻ എം രംഗനാഥൻ, സണ്ണി ചാമക്കാല, വിൻസന്റ് ചേരവേലിൽ, റെജി പുളിങ്കുന്നേൽ എന്നിവർ സംസാരിച്ചു

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *