കൽപ്പറ്റ: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി
സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി കണ്ണൂർ ജയിലിലടച്ചു. വടുവ ഞ്ചാൽ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടിൽ ബുളുവെന്ന ജിതിൻ ജോസഫ് (35)നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലില ടച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ കളക്ടറാണ് ഉത്തര വിറക്കിയത്. അമ്പലവയൽ,കൽപ്പറ്റ,ഹൊസൂർ,മീനങ്ങാടി, ബത്തേരി, തിരുനെല്ലി, മാനന്തവാടി, തലപ്പുഴ, താമരശ്ശേരി തുടങ്ങിയ സ്റ്റേഷനു കളിലായി കൊലപാതകം, മോഷണം, കഠിനമായ ദേഹോപദ്രവം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. ഈ വർഷം വടു വഞ്ചാലിൽ കാർ ബൈക്കിനോട് ചേർന്ന് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ച് കാർ തട്ടിയെടുത്ത സംഭവത്തിലും പ്രതിയാണ്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ