പടിഞ്ഞാറത്തറ:സംസ്ഥാന വനിതാ ലീഗ് പ്രഖ്യാപിച്ച” ഉണരുക സജ്ജരാവുക ” പഞ്ചായത്ത് തല ക്യാമ്പയിൻ സംഘടിപ്പിച്ചു. സ്ത്രീശാക്തീകരണത്തിന് രാഷ്ട്രീയം അനിവാര്യമാണെന്നും ആവശ്യമായ സംഘടനാ പ്രവർത്തനങ്ങൾ ശാഖാതലങ്ങളിൽ ശക്തമാക്കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് വനിതാ പ്രസിഡണ്ട് റഹ്മത്ത് ഗഫൂർ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് റൈഹാനത്ത് ബഷീർ യോഗം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡണ്ട് അസ്മ കെ കെ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ഹാരിസ് സി ഇ, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എൻ പി, വനിതാലീഗ് പഞ്ചായത്ത് ഭാരവാഹികളായ സഫീറ അഷറഫ്, ഫൗസിയ ജലീൽ,ജനറൽ സെക്രട്ടറി നസീമ പൊന്നാണ്ടി,സെക്രട്ടറി ആയിഷ കെ.ടി തുടങ്ങിയവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്