പനമരം: ഡോക്ടേർസ് ദിനത്തിൽ പനമരം പഞ്ചായത്തിലെ പ്രമുഖനായ ചന്ദ്രശേഖരൻ ഡോക്ടറെ പനമരം സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ ആഭിമുഖ്യത്തിൽ പിടിഎ വൈസ് പ്രസിഡണ്ട് മെഹബൂബ് പൊന്നാടയണിയിച്ച് ആദരിച്ചു. ഡോക്ടർ കേഡറ്റുകളുമായി സംവദിക്കുകയും ചെയ്തു.ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ രമേഷ് കുമാർ , ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ജയിംസ് ,നൗഫൽ കെ ടി , രേഖ കെ, നവാസ് ടി, എന്നിവർ പങ്കെടുത്തു.

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.
മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല