പനമരം കെഎസ്ഇബി പരിധിയില്‍ വീട്ടിപ്പുര, പുഞ്ചക്കുന്ന്, കാറ്റാടിക്കവല ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ജൂലൈ രണ്ട്) രാവിലെ 8:30 മുതല്‍ വൈകിട്ട് ആറുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ മൂളിത്തോട്-വെള്ളമുണ്ട റോഡ് പരിധിയിലുള്ള പ്രദേശങ്ങളിലും പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പീച്ചാംകോട് ക്വാറി റോഡ് ഭാഗത്തും മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിലാടി ഭാഗത്തും നാളെ (ജൂലൈ രണ്ട്) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.