കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരും ഓഗസ്റ്റ് 24 ന് മുമ്പ് പെന്‍ഷന്‍ മസ്റ്ററിങ് നടണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഗുണഭോക്താക്കള്‍ ആധാര്‍കാര്‍ഡുമായി അക്ഷയകേന്ദ്രങ്ങളില്‍ എത്തണം. വീട്ടിലെത്തി മസ്റ്ററിങ് ചെയ്യേണ്ട കിടപ്പ് രോഗികള്‍ സമീപത്തുള്ള അക്ഷയകേന്ദ്രങ്ങളെ അറിയിക്കണം. ഫോണ്‍-04936206355

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍