ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ പ്രവർത്തന പദ്ധതികളുടെ വിശദീകരണവും മൂന്നുവർഷം പൂർത്തിയാക്കിയ പ്രോഗ്രാം ഓഫീസർമാർക്കുള്ള ആദരവും സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന കോർഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ജില്ലയിലെ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സാമൂഹിക -ക്യാമ്പസ് പരിപാടികൾ സംഘടിപ്പിക്കും. ഓറിയന്റേഷൻ വിഭാഗങ്ങളിലായി ജില്ലയിലെ 53 യൂണിറ്റുകളിൽ നിന്നും പ്രോഗ്രാം ഓഫിസർമാരും 5300 എൻ എസ് എസ് വൊളന്റിയർമാരും പദ്ധ
തിയുടെ ഭാഗമാകും. കൗമാര വിദ്യാർത്ഥികളിൽ അഭിലഷണീയമായ വർത്തമാന വ്യതിയാനങ്ങൾ സൃഷ്ടിക്കുവാൻ സഹായകമാകുന്ന തരത്തിലുള്ള പദ്ധതികളാണ് ഈ വർഷത്തെ കർമ്മ പദ്ധതിയിലുള്ളത്.
എൻഎസ്എസ് ഉത്തരമേഖലാ കൺവീനർ കെ മനോജ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ , എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്, ഫാദർ ജോർജ് കോടന്നൂർ, ക്ലസ്റ്റർ കൺവീനർമാരായ രാജേന്ദ്രൻ എം കെ , രവീന്ദ്രൻ കെ , സാജിത് പികെ, സുദർശനൻ കെ.ഡി, പ്രോഗ്രാം ഓഫീസർ ജോയൽ ജോർജ് എന്നിവർ സംസാരിച്ചു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.