ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി. പൊഴുതന അത്തിമൂല കീച്ചേരി വീട്ടിൽ ജെസീർ.കെ.സി (36) ആണ് വിൽപ്പനക്കായി കഞ്ചാവ് കൊണ്ടുപോകവെ ബാവലിയിൽ വെച്ച് അറ സ്റ്റിലായത്. പ്രിവന്റീവ് ഓഫീസർമാരായ അരുൺപ്രസാദ്.ഇ,സജി മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ്.എം, മാനുവൽ ജിംസൺ, അർജുൻ. എം, ഡ്രൈവർ സജീവ്.കെ.കെ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്
കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്







