പുൽപള്ളി : പാട്ടസ്ഥലത്തെ കൃഷി തീയിട്ടു നശിപ്പിച്ചെന്ന് പരാതി. പുഞ്ചക്കര സെബാസ്റ്റ‌്യൻ, തുരുത്തേൽ രാജു എന്നിവരുടെ ഉടമസ്ഥതയിലുള്ള നാലരയേക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൊല്ലംകുടിയിൽ ഷിജു, കൊടിക്കാട്ടിൽ സിനീഷ് എന്നിവരാണ് ഇഞ്ചി, വാഴ കൃഷി കൾ നടത്തിയത്.
പാകമായ ഈ കൃഷികളാണ് കഴിഞ്ഞദിവസം ആരോ തീയിട്ടു നശിപ്പിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നു കാണിച്ച് ഇരുവരും പൊലീസിൽ പരാതി നൽകി. തീ പടരുന്നതു കണ്ട നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാ യൂണിറ്റാണ് തീയണച്ചത്. ബാങ്ക് വായ്പകളും വ്യക്തിഗത വായ്‌പകളും വാങ്ങിയാണ് കൃഷിയിറക്കിയതെന്നും വൻനഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നു.

ഇതെന്ത് മറിമായം; സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം
ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ പശ്ഛാത്തലത്തില്‍ വലിയ രീതിയില്‍ ഉയര്‍ന്ന സ്വര്‍ണവില സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ പിന്നീട് കാണുന്ന കാഴ്ച വില കുറയുന്നതാണ്. 1,25000 ത്തില്‍ എത്തിയ വില ഇന്നലെയും ഇന്നുമായി കുത്തനെ കുറഞ്ഞു.







