മാനന്തവാടി : ഇറാനെതിരായ അമേരിക്കന്‍ – ഇസ്രയേല്‍ ആക്രമണത്തിലും പശ്ചിമേഷ്യ ഒന്നാകെ യുദ്ധം വ്യാപിക്കുന്നതിലും പ്രതിഷേധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി യുദ്ധ വിരുദ്ധ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുളള,മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.എസ് മൂസ,ജന.സെക്രട്ടറി അര്‍ഷാദ്.കെ.എം,ഭാരവാഹികളായ ഹംസ ഇസ്മാലി,സി.എച്ച്.കുഞ്ഞുമുഹമ്മദ്,ഫസലുറഹ്മാന്‍,ഫൈസല്‍ പഞ്ചാരക്കൊല്ലി,ഷബീര്‍ സൂഫി,യാസിര്‍ ചിറക്കര വിവിധ ശാഖ ഭാരവാഹികളായ റസാഖ് മാസ്റ്റര്‍,ഹംസ പളളിയാല്‍ ഇബ്രാഹിം.സി.എച്ച്,റസാഖ് ചിറക്കര,സി.സൈനുദ്ധീന്‍, ഷമീര്‍ പിലാക്കാവ്, ഖാലിദ് താഴെയങ്ങാടി, ബഷീര്‍.ഇ,സുബൈര്‍.എ.പി എന്നിവര്‍ നേതൃത്വം നല്‍കി

ഇതെന്ത് മറിമായം; സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം
ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ പശ്ഛാത്തലത്തില്‍ വലിയ രീതിയില്‍ ഉയര്‍ന്ന സ്വര്‍ണവില സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ പിന്നീട് കാണുന്ന കാഴ്ച വില കുറയുന്നതാണ്. 1,25000 ത്തില്‍ എത്തിയ വില ഇന്നലെയും ഇന്നുമായി കുത്തനെ കുറഞ്ഞു.







