പറളിക്കുന്ന് :
വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ , ചെയർ പേഴ്‌സൺ , എസ്. കെ എസ് ബി വി പ്രസിഡണ്ട്,ലൈബ്രേറിയൻ എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 3 മുതൽ 11 വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായി. തെരഞ്ഞെടുപ്പ് വിജ്ഞാപനവും, സ്ഥാനാർഥി പ്രഖ്യാപനവും നോമിനേഷൻ സമർപ്പണവും സൂക്ഷ്മ പരിശോധനയും പരസ്യ- നിശബ്ദ പ്രചരണങ്ങൾ, കൊട്ടിക്കലാശം തുടങ്ങി ബാലറ്റ് പേപ്പർ , മഷി പുരട്ടൽ , ബൂത്ത് ഏജൻ്റ്, പോളിംഗ് , പ്രിസൈഡിംഗ് ഓഫീസർമാർ, വരണാധികാരി,ഇലക്ഷൻ കമ്മീഷൻ തുടങ്ങി എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് വലിയ അറിവും അനുഭവവുമാണ് നൽകിയത്. വിദ്യാർഥികൾ തന്നെ എല്ലാ കാര്യങ്ങളും ചെയ്തുവെന്നത് കൂടുതൽ അവരെ ആവേശത്തിലാക്കി. വോട്ടെണ്ണലും ഫലപ്രഖ്യാപനവും സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ അടുത്ത ദിവസം നടക്കും. മുഴുവൻ പ്രവർത്തനങ്ങൾക്കും കമ്മീഷൻ അംഗങ്ങളായ ശുഐബ് യമാനി , ശമീർ മൗലവി , അബ്ദുറസാഖ് മൗലവി,സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി, സ്റ്റാഫ് സെക്രട്ടറി അബ്ദുന്നാസിർ മൗലവി , അൻവർ അശ്‌റഫി, അശ്‌റഫ് ദാരിമി, ഗഫൂർ റഹ് മാനി, മുഹമ്മദ് മൗലവി അബ്ദുൽ അസീസ് മുസ് ലിയാർ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






