മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് മഹല്ല് ഖത്തീബ് വി എം അഫ്സൽ യമാനി മഖാം സിയാറത്തിന് നേതൃത്വം നൽകും. രാത്രി 7:30ന് മജ്ലിസുന്നൂർ നടക്കും. ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കുന്ന മൗലിദ് ജൽസയ്ക്കു ശേഷം ഭക്ഷണ വിതരണം നടത്തും. രാത്രി 7 മണിക്ക് നടക്കുന്ന ഖത്തം ദുആ മജ്ലിസിന് സയ്യിദ് അഹമ്മദ് സഈദ് ജിഫ്രി ചേളാരി നേതൃത്വം നൽകും. ഉറൂസ് കമ്മിറ്റി ചെയർമാൻ എം കെ ആലി കൺവീനർമാരായ കെ സി ഹാരിസ്, മലപ്പുറം മുഹമ്മദ്, ഖജാൻജി കെ മുഹമ്മദലി തുടങ്ങിയവർ സംസാരിക്കും.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






