ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച് വ്യക്തിവിവരങ്ങള്‍ നല്‍കാന്‍ കഴിയും. ആധാര്‍ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ വാലറ്റില്‍ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.
നിലവില്‍ പി വി ആര്‍ ഐ നോക്‌സ് (PVR INOX) ഭാരത് മാട്രിമോണി(Bharat Matrimony), തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ ഡിജിറ്റല്‍ ആധാര്‍ ഉപയോഗിക്കാന്‍ കഴിയും. വരും ദിവസങ്ങളില്‍ മൈഗേറ്റ് , സ്‌നാബ് തുടങ്ങിയ പ്ലാറ്റ് ഫോമുകളും ഈ സംവിധാനവുമായി സഹകരിക്കുമെന്ന് ഗൂഗിള്‍ വാലറ്റ് ഗ്രൂപ്പ് പ്രൊഡക്ഷന്‍ മാനേജര്‍ അലന്‍ സ്റ്റാപ്പല്‍ബെര്‍ഗ് പറഞ്ഞു.







