വിനോദ സഞ്ചാര വകുപ്പ് വയനാട് ജില്ലാ കാര്യാലയത്തിന്റെ ഔദ്യാഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. എ.സി സൗകര്യമുളളതും മലയോര യാത്രയ്ക്ക് പ്രാപ്തിയുള്ളതുമായ ഏഴ് സീറ്റുളള വാഹനമാണ് ആവശ്യം. പ്രതിമാസം 1500 കിലോമീറ്റര്‍ ഓടുന്നതിനുള്ള ഫിക്‌സഡ് തുകയും അതില്‍ കൂടുതല്‍ ഓടുന്നതിനുള്ള കിലോമീറ്ററിന് ഈടാക്കുന്ന തുകയും രേഖപ്പെടുത്തിയാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്. ജൂലായ് 10 ന് വൈകീട്ട് 3 വരെ സിവില്‍ സ്റ്റേഷനിലുളള ടൂറിസം ജില്ലാ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 4 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04936 204441

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ