കുട്ടികളിലെ ഡിജിറ്റൽ അടിമത്തം തടയാം: ഒപ്പമുണ്ട് കേരള പോലീസിന്റെ ഡി-ഡാഡ്

കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ കേരള പൊലീസിന്റെ ഡി – ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ). ഇന്റർനെറ്റ് ഉപയോഗത്തിലും ഓൺലൈൻ ഗെയിമുകളിലും അമിത ആസക്തി പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് പ്രാഥമിക തലത്തിലുള്ള വിലയിരുത്തൽ, മൂല്യനിർണ്ണയം, ഡി-അഡിക്ഷൻ സേവനങ്ങൾ എന്നിവ നൽകുകയാണ് സോഷ്യൽ പോലീസിങ് ഡിവിഷൻ നടപ്പിലാക്കുന്ന ഡി – ഡാഡ് പദ്ധതിയുടെ ലക്ഷ്യം.

കുട്ടികളുടെ മാനസികവും സാമൂഹികവുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയമായ ഇടപെടലുകളാണ് ഡി-ഡാഡ് വഴി നടപ്പാക്കുന്നത്. നിലവിൽ കൽപറ്റ വനിതാ സെല്ലിലാണ് ജില്ലയിൽ ഡി-ഡാഡ് സെന്റർ പ്രവർത്തിക്കുന്നത്. ഇതുവരെ അറുപതോളം കുട്ടികൾക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ററാക്ടീവ് വിദ്യാഭ്യാസ പരിപാടികൾ, ഉപകരണമുക്ത ക്യാമ്പുകൾ, അനുയോജ്യമായ ചികിത്സാ ഇടപെടലുകൾ എന്നിവ ഉൾക്കൊള്ളുന്ന ഹൈബ്രിഡ് മാതൃകയാണ് ഡി-ഡാഡ് പിന്തുടരുന്നത്. കുട്ടികളോടൊപ്പം പ്രവർത്തിക്കുന്ന മാതാപിതാക്കൾ, അധ്യാപകർ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവർക്കും ആവശ്യമായ പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശങ്ങളും കൗൺസലിങ്ങും പദ്ധതി മുഖേന ലഭ്യമാക്കും.

ഡിജിറ്റൽ അഡിക്ഷൻ പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഓരോ ഡി-ഡാഡ് സെന്ററിലും ഒരു സൈക്കോളജിസ്റ്റും ഒരു പ്രോജക്ട് കോഓർഡിനേറ്ററും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് സേവനം നൽകുന്നത്. നിലവിൽ പൊലീസിലെ വുമൺ സെല്ലിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഡി-ഡാഡ് പദ്ധതിയുടെ സേവനങ്ങൾ ചിരി ഹെൽപ്‌ലൈൻ നമ്പറായ 9497900200 മുഖേനയും ലഭ്യമാണ്. ഡിജിറ്റൽ ലോകത്തിന്റെ അമിത സ്വാധീനം കുട്ടികളിൽ സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനുള്ള നിർണായകമായ ഇടപെടലായി മാറിയിരിക്കുകയാണ് ഡി-ഡാഡ്.

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.