പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട (ഒബിസി) ബി.എസ്.സി നഴ്സിങ് പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും, ബി.എസ്.സി നഴ്സിങ് നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിവിധ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പരിശീലനത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നല്കുന്ന ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂലൈ 31 നകം www.egrantz.kerala.gov.in പോര്‍ട്ടലില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in ലഭിക്കും. ഫോണ്‍- 0495 2377786

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.