പിന്നാക്ക വിഭാഗ വികസന വകുപ്പ് അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാർ കൗൺസിലിൽ 2021 ജൂലൈ ഒന്നിനും 2024 ജൂൺ 30 നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് പ്രാക്ടീസ് ചെയ്യുന്ന പിന്നാക്ക വിഭാഗത്തിലെ നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. താത്പര്യമുള്ളവർ www.egrantz.kerala.gov.in ൽ ഓൺലൈനായി അപേക്ഷ നൽകണം. മുൻ വർഷങ്ങളിൽ ഒന്നാം ഗഡു ലഭിച്ചവർ രണ്ട്, മൂന്ന് ഗഡുകൾ ലഭിക്കുന്നതിന് കോഴിക്കോട് മേഖല ഓഫീസിൽ റിന്യൂവൽ അപേക്ഷ നൽകണം. അപേക്ഷകൾ ജൂലൈ 31 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.bcdd.kerala.gov. in ൽ ലഭിക്കും. ഫോൺ – 0495-2377786

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ