മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ ബാംഗ്ലൂരിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ്.
അസംപ്ഷൻ സ്കൂളിലെ വിരമിച്ച അധ്യാപകൻ ബെന്നി ടി. ടി.യുടെയും, അധ്യാപികയായ ട്രീസാ തോമസിന്റെയും മകളാണ്. ബാംഗ്ലൂർ പ്രക്രിയ ഗ്രീൻ വിസ്ഡം സ്കൂളിലെ അധ്യാപകനായ ബ്ലെസ്സൺ ആണ് ഭർത്താവ്.








