മാനന്തവാടി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ
എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ഉദ്യോഗസ്ഥ രും,ബാവലി ചെക്ക് പോസ്റ്റും ടീമും വയനാട് എക്സൈസ് ഇന്റ ലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ടീമും സംയുക്ത മായി ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ബൈരക്കുപ്പയിൽ കാറിൽ കടത്തി കൊണ്ടുവന്ന 510 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പനമരം ഓടക്കൊല്ലി വരിയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (30) യാണ് എക്സൈസ് പിടിയിലായത്. ഇയ്യാളെ മുൻപും എക്സൈസും പോലിസും കഞ്ചാവുമായി അറസ്റ്റ് ചെയ്‌തിരുന്നു. പ്രതിയുടെ പോക്കറ്റിലും കാറിൻ്റെ ഡാഷ്ബോക്‌സിലുമായി ഒളിപ്പിച്ച നിലയിലാ യിരുന്നു കഞ്ചാവ് കണ്ടത്തെിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL 13 V 1457 സ്വിഫ്റ്റ് ഡിസയർ കാറും എക്സൈസ് കസ്റ്റഡി യിൽ എടുത്തു.10000 രൂപയ്ക്ക് ബൈരക്കുപ്പയിൽ നിന്ന് വാങ്ങിയ കഞ്ചാവ് പനമരം ടൗൺ ഭാഗത്തെ അന്യ സംസ്ഥാന തൊഴിലാളി കളെ ക്രേന്ദികരിച്ച് ചില്ലറ വില്‌പന നടത്തുന്നതിന് വേണ്ടിയാണ് കൊണ്ടുവന്നത്. പ്രതിയെ തുടർ നടപടികൾക്കായി മാനന്തവാടി എക്സൈസ് റെയ്ഞ്ചിന് കൈമാറി.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







