ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് അൻഷാദ് അയ്യൂബ് ഖാന്.ഐ.എഫ്.എഫ് ഫാഷൻ എക്സ്പോയുടെ ഭാഗമായി അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ഐ.എഫ്.എഫ് അവാർഡ് നൈറ്റ് 2026-ൽ യെസ് ഭാരത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അൻഷാദ് അയ്യൂബ് ഖാൻ യൂത്ത് ഫാഷൻ ഐക്കൺ അവാർഡ് 2026 ഏറ്റുവാങ്ങി.കേരളത്തിലെ യുവതലമുറയുടെ ഫാഷൻ രംഗത്തെ സ്വാധീനവും നവീന ആശയങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം നൽകിയത്. അവാർഡ് ദാനം നിർവഹിച്ചത് കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നു.ഐ.എഫ്.എഫ് ഡയറക്ടർമാർ, ഫാഷൻ രംഗത്തെ പ്രമുഖർ, വ്യവസായ രംഗത്തെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. വസ്ത്രവ്യാപാര രംഗത്ത് ഗുണമേന്മയും വിശ്വാസ്യതയും മുൻനിർത്തി യെസ് ഭാരത് ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്ന അന്ഷാദ് അയ്യൂബ് ഖാന്റെ നേതൃത്വമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.വയനാട്ടിലും കേരളത്തിലുടനീളവും ഫാഷൻ മേഖലയിലെ യുവതലമുറയ്ക്ക് പ്രചോദനമായി മാറുന്ന ഈ അംഗീകാരം, യെസ് ഭാരത് ഗ്രൂപ്പിന്റെ മൂന്ന് ദശകങ്ങളായുള്ള വിജയയാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലായി മാറി.

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി
മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ







