തലശ്ശേരി വടക്കുമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ സോഷ്യൽ വർക്ക് പഠനയാത്രയുടെ ഭാഗമായി കണിയാമ്പറ്റ ഗവ വൃദ്ധസദനം സന്ദർശിച്ചു. വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ നിയമ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. 70 വിദ്യാർത്ഥികളാണ് വൃദ്ധസദനം സന്ദർശിച്ചത്.
സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ അനീഷ് ചാക്കോ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതി വകുപ്പ് സീനിയർ സൂപ്രണ്ട് കെ.കെ പ്രജിത്ത് അധ്യക്ഷനായി. സെൻട്രൽ വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ
തനു ജഗദീഷ്, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ സിനോജ് പി ജോർജ്, പ്രോഗ്രാം കോ – ഓർഡിനേറ്റർ ശൈലജ ടീച്ചർ, ഓമന ടീച്ചർ, ഡബ്യൂ.പി.ഒ പ്രതിനിധി ശ്വേത,ഡോ.അമൃത രാജീവ്, ഒ.സി.ബി കൗൺസിലർ എം.എം റീന എന്നിവർ പങ്കെടുത്തു.








