വയനാട് മഡ് ഫെസ്റ്റിന് തുടക്കമായി

ജില്ലയിൽ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ‘വയനാട് മഡ്ഫെസ്റ്റ്-സീസണ്‍ 2’ ന് തുടക്കമായി. മണ്‍സൂണ്‍ മിനി മാരത്തോണ്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ടീച്ചര്‍ പനമരം പാലത്തിന് സമീപത്ത് ഫ്‌ളാഗ് ഓഫ് ചെയ്യ്തു. രണ്ട് കാറ്റഗറിയിലായി പനമരം മുതല്‍ വള്ളിയൂര്‍ക്കാവ് വരെ നടന്ന മത്സരത്തില്‍ 85 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മിനി മാരത്തോണ്‍ ജനറല്‍ കാറ്റഗറിയില്‍ അജ്മല്‍ എം.എസ്, സെബില്‍ ആകാശ് പോള്‍ ബിജു, നന്ദകിഷോര്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മിനി മാരത്തോണ്‍ വെറ്ററന്‍സ് കാറ്റഗറിയില്‍ സാബു പോള്‍, തോമസ് പള്ളിത്താഴത്ത്, ബാലകൃഷ്ണന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ഡിടിപിസി നിര്‍വാഹക സമിതി അംഗമായ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. പരിപാടിയില്‍ ഡിടിപിസി സെക്രട്ടറി കെ.ജി അജേഷ് അധ്യക്ഷനായി. ഡിടിപിസി മാനേജര്‍മാരായ പി.പി പ്രവീണ്‍, ബിജു ജോസഫ്, രതീഷ് ബാബു, രാജു കെ.വി, ലൂക്കാ ഫ്രാന്‍സിസ്, വിനോദ് സി.കെ എന്നിവര്‍ പങ്കെടുത്തു.

ഔദ്യോദിക ഉദ്ഘാടനം നാളെ

ജില്ലാതല മഡ് ഫെസ്റ്റ് ഔദ്യോദിക ഉദ്ഘാടനം ഇന്ന് (ജൂലൈ 7) രാവിലെ 9 ന് മാനന്തവാടി വള്ളിയൂര്‍കാവിന് സമീപം കണ്ണിവയലില്‍ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിക്കും. ഇതോടെ വിവിധ മത്സരങ്ങള്‍ക്ക് തുടക്കമാകും. ജൂലൈ എട്ടിന് ജില്ലാ തല വോളിബോള്‍ മത്സരവും കണ്ണിവയലില്‍ നടക്കും. ജില്ലയിലെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടകള്‍, ത്രിതല പഞ്ചായത്തുകള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മഡ്ഫെസ്റ്റ് നടത്തുന്നത്.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

ടൂറിസ്റ്റ് കേന്ദ്രങ്ങൾ – ക്വാറികൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി.

ജില്ലയിൽ കലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അടച്ചിട്ട കുറുവ ദ്വീപ് ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങളും ക്വാറികളും തുടർന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. യന്ത്ര സഹായത്തോടുള്ള മണ്ണ് നീക്കം ചെയ്യാനുള്ള നിയന്ത്രണങ്ങൾ

‘സിബിലില്ലേ ലൈഫില്ല’; സിബില്‍ സ്‌കോറില്‍ തകരുന്ന ജീവിതങ്ങള്‍

കൊച്ചി: വായ്പയ്ക്കായി ചെന്നാല്‍ സിബില്‍ സ്‌കോര്‍ വെല്ലുവിളിയാകുന്ന ദുരനുഭവം നേരിട്ടവരായിരിക്കും നമ്മളില്‍ പലരും. നിസ്സഹായസ്ഥയും നാണക്കേടും തോന്നിയ ഘട്ടങ്ങളുണ്ടാവും. പലിശക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ജപ്തിയും വാര്‍ത്തയിലൂടെ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *