പൊതുവിദ്യാഭ്യാസ വകുപ്പില്‍ തീര്‍പ്പാകാത്ത ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 31 വരെ തീര്‍പ്പാകാത്ത ഫയലുകളിലെ പരാതികള്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ കാര്യാലയത്തില്‍ നല്‍കണം. ജൂലൈ 27 വരെ പരാതികള്‍ സ്വീകരിക്കും. അധ്യാപക നിയമന അപ്പ്രൂവല്‍, പെന്‍ഷന്‍, വിജിലന്‍സ് കേസുകള്‍, ഭിന്നശേഷി സംവരണം, നിയമനാംഗീകാര അപ്പീല്‍, തസ്തിക നിര്‍ണയം, പ്രീ-പ്രൈമറി തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പരാതികള്‍ നല്‍ക്കാമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 04936202593

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ
1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും