വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ നാരോക്കടവ്, ഐ.എം.പി, മൈലാടുംകുന്ന് ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ (ജൂലൈ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
പനമരം കെഎസ്ഇബി പരിധിയില്‍ അഞ്ചാം മൈല്‍ ബി.എസ്.എന്‍.എല്‍, പായ്മൂല ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ (ജൂലൈ 12) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ 11 കെ വി ലൈനിന് സമീപമുള്ള ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ വേങ്ങൂർ, ഹോസ്പിറ്റൽ കുന്ന്, അടിച്ചിലാടി, അത്തിനിലം, നെല്ലിചോട്, പന്നിമുണ്ട, തച്ചമ്പം, അപ്പാട്, പള്ളിക്കമൂല, കാപ്പികുന്ന്, അത്തിക്കടവ്, യൂക്കാലികവല, മൂന്നാനക്കുഴി, വാളവയൽ, വട്ടത്താനി, പാപ്ലശ്ശേരി,തൊപ്പിപ്പാറ, മാരമല,പാണ്ടിയാട്ട്, മാനിക്കുനി,വെള്ളിത്തോട്, കോലംപറ്റ, ചോമാടി, പണിക്കർപടി, ഐ ഹോസ്പിറ്റൽ, അരിമുള താഴമുണ്ട, മാങ്ങോട്, പൂതാടി അമ്പലം ഭാഗങ്ങളിൽ നാളെ ( ജൂലൈ 12) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.