ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് സ്പോക്കൺ ഇംഗ്ലീഷ് ഇ-ലേണിംഗ് കോഴ്സ് ആരംഭിച്ചു.

ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് സ്പോക്കൺ ഇംഗ്ലീഷ് ഇ – ലേർണിങ് കോഴ്സ് ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ അംഗം ഷബീർഅലി നിർവഹിച്ചു. ആധുനിക കാലഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയ്ക്ക് വളരെയധികം പ്രാധാന്യം വന്നിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷ അറിയാത്തതിനാൽ പലരും പലവിധ മേഖലകളിൽ നിന്നും പിന്നോട്ട് പോകാറുണ്ട്. ജോലിക്കാര്യത്തിനായാലും, മത്സര രംഗങ്ങളിലും. ഇന്റർവ്യൂകളിലും പല രാജ്യങ്ങളിൽ പോകാനും പലരുമായി സംസാരിക്കാനും സാധിക്കാതെ വരുന്ന സാഹചര്യത്തിൽ അത്തരക്കാർക്ക് സഹായകമാകാനാണ് ആചാര്യ ഇ ലേണിംഗ് പ്ലാറ്റ് ഫോം സ്പോക്കൺ ഇംഗ്ലീഷ് ഇ ലേണിംഗ് കോഴ്സ് കൊണ്ടുവന്നിട്ടുള്ളത്. അവരവരുടെ സമയാനുസരണം എവിടെ ഇരുന്നും ഓൺലൈൻ ആയി പഠിക്കാനും കഴിവുകൾ മെച്ചപ്പെടുത്താനും മോട്ടിവേഷൻ ഉൾപ്പടെ ഓരോ ആക്ടിവിറ്റികളിലൂടെ ഭാഷ കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് കോഴ്സ് ചെയ്തിരിക്കുന്നത്. ഈ അവസരം പ്രയോജനപെടുത്താൻ ശ്രമിക്കണമെന്ന് മാനേജ്മെൻ്റ് അഭിപ്രായപെട്ടു.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:9744380063

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.