കാര്യക്ഷമമായ ഊര്‍ജ്ജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വന്‍കിട-ഇടത്തരം -ചെറുകിട ഊര്‍ജ്ജ ഉപഭോക്്താക്കള്, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, ഊര്‍ജ്ജ കാര്യക്ഷമതാ ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹകര്‍, ആര്‍കിടെക്ചറല്‍ സ്ഥാപനങ്ങള്‍ ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സള്‍ട്ടന്‍സികള്‍ വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. ക്യാഷ് പ്രൈസും ഫലകവും ഐഎസ്ഒ 50001, ഊര്‍ജ്ജ ഓഡിറ്റ് എന്നിവ നടപ്പിലാക്കുന്നതിനുള്ള ആനുകൂല്യങ്ങളും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് സര്‍ട്ടിഫൈഡ് എനര്‍ജി ഓഡിറ്റര്‍/മാനേജര്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള സഹായം ലഭിക്കും. അപേക്ഷാഫോറങ്ങള്‍ www.keralaenergy.gov.in ല്‍ ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 10നകം ecawardsemc@gmail.com ല്‍ അയക്കണം. ഫോണ്‍-0471 2594922, 2594924

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ