ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ
ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു സ്വദേശികളായ ഉമ്റാസ് ഖാൻ, ഉമർ ഫാറൂഖ്, ഇസ്‌മായിൽ, മുഹമ്മദ് സാബി, അർബാസ്, സെയ്ദ് സാദിഖ് എന്നിവരെ അറസ്റ്റ് ചെയ്‌തു. ഇവരിൽ നിന്നും 2 ഗ്രാം എംഡിഎംഎ യും, 2 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പനമരം പോലീസ് സബ് ഇൻസ്പെക്ടർ കെ.എം സന്തോഷ് മോൻ, തിരുനെല്ലി സബ് ഇൻസ്പെക്ടർ സജിമോൻ പി.സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പീടികൂടി പ്രതികളെ അറസ്റ്റ് ചെയ്‌തത്. സംഘം സഞ്ചരിച്ച കെ.എ 41 എം.ബി 5567 നമ്പർ കാറും കസ്റ്റഡിയിലെടുത്തു.

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും