പാർപ്പിട മേഖലകളിലും പരിസരങ്ങളിലും ഗ്യാസ് സിലിണ്ടറുകൾ അനധികൃതമായി സംഭരിക്കുന്നത് കർശനമായി നിരോധിച്ചതന്നെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. നിയമപരമായി മുൻകരുതലുകൾ പാലിക്കാതെയും അപകടകരവും അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഗ്യാസ് ഏജൻസികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്. 04936-255222 (വൈത്തിരി താലൂക്ക്) 04936-220213 (സുൽത്താൻബത്തേരി താലൂക്ക്) 04935-240252 (മാനന്തവാടി താലൂക്ക്) 04936-202273

ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ കാലാവധി കഴിഞ്ഞ വായ്പകൾക്കും റിക്കവറിക്ക് വിധേയമായ വായ്പകൾക്കും ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു. മാർച്ച് അഞ്ച് വരെ നടക്കുന്ന പദ്ധതിയിൽ 100 ശതമാനം പിഴപ്പലിശ ഒഴിവാക്കി







