പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിലേക്ക് താത്കാലിക ഡയാലിസിസ് ടെക്നിഷ്യൻ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്നിഷ്യൻ കോഴ്‌സിൽ ഡിപ്ലോമയും കേരളം പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജനുവരി 22 രാവിലെ 10.30 ന് പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന അമൃദിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയിൽ സ്ഥിരതാമസക്കാരായ സർക്കാർ സർവീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പിൽ നിന്നോ ഗസറ്റഡ് റാങ്കിൽ കുറയാത്ത







