അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ജനുവരി 24 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് മേളയിൽ സൗജന്യമായി പങ്കെടുക്കാം. വിവിധ മേഖലയിലെ തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും. ഉദ്യോഗാർത്ഥികൾ https://forms.gle/vrsZ3jmTvjpTAiVS9 മുഖേന രജിസ്റ്റർ ചെയ്യണം. താത്പര്യമുള്ളവർ ജനുവരി 24 ന് രാവിലെ 10 ന് ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. ഫോൺ: 9495999669

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന അമൃദിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയിൽ സ്ഥിരതാമസക്കാരായ സർക്കാർ സർവീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പിൽ നിന്നോ ഗസറ്റഡ് റാങ്കിൽ കുറയാത്ത







