അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന അമൃദിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയിൽ സ്ഥിരതാമസക്കാരായ സർക്കാർ സർവീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പിൽ നിന്നോ ഗസറ്റഡ് റാങ്കിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ചവർ, പട്ടികജാതി-പട്ടികവർഗ്ഗകാർക്കുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കിയ മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന. താത്പര്യമുള്ളവർ പേര്, ജനന തിയതി, മേൽവിലാസം, പ്രവർത്തിപരിചയം, വിരമിച്ച തിയതി, തസ്തിക, വകുപ്പ്, സേവനകാലം, ഫോൺ നമ്പർ എന്നിവ അടങ്ങുന്ന ബയോഡാറ്റ തയ്യാറാക്കി സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം സെക്രട്ടറി, അമൃദ്, കൽപ്പറ്റ നോർത്ത് പി.ഒ, വയനാട-് 673 122 വിലാസത്തിൽ ജനുവരി 24 ന് വൈകിട്ട് മൂന്നിനകം അപേക്ഷ നൽകണം. അപേക്ഷയിൽ അമൃദ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനത്തിനുള്ള അപേക്ഷയെന്ന് എഴുതണം. ഫോൺ- 04936 202195, 7025041215

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന അമൃദിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയിൽ സ്ഥിരതാമസക്കാരായ സർക്കാർ സർവീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പിൽ നിന്നോ ഗസറ്റഡ് റാങ്കിൽ കുറയാത്ത

മൃഗക്ഷേമ പ്രവർത്തനത്തിനുള്ള ജില്ലാതല അവാർഡ്: അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ മൃഗക്ഷേമ പ്രവർത്തനത്തിനുള്ള ജില്ലാതല അവാർഡിന് അപേക്ഷ ക്ഷണിച്ചു. 10,000 രൂപയാണ് അവാർഡ് തുക. അപേക്ഷ ജനുവരി 27 നകം കൽപ്പറ്റ മുണ്ടേരി റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ്

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്‌വെയറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കുന്ന വിധത്തിലുള്ള ക്രമീകരണമാണ് നടപ്പാക്കുന്നത്. പുതിയ സംവിധാനം

തൊഴിൽ മേള ജനുവരി 24 ന്

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ജനുവരി 24 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് മേളയിൽ സൗജന്യമായി പങ്കെടുക്കാം. വിവിധ മേഖലയിലെ തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി

ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന.ഇവർ മംഗളുരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ദീപക്കിന്‍റെ

മിന്നിക്കാൻ സഞ്ജു!; ലോകകപ്പിന് മുമ്പുള്ള സെമി ഫൈനൽ; ഇന്ത്യ-കിവീസ് ആദ്യ ടി 20 ഇന്ന്

ഇന്ത്യ-ന്യൂസിലാൻഡ് ടി 20 പരമ്പര ഇന്ന് മുതൽ. രാത്രി ഏഴ് മുതൽ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ടി 20 ലോകകപ്പിന് മുമ്പുള്ള ഒരുക്കം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.