പുല്‍പ്പള്ളി: ഇരുളം ഓര്‍ക്കടവില്‍ കാട്ടാന ബൈക്ക് തകര്‍ത്തു. ഓര്‍ക്കടവ് ചാരുപറമ്പില്‍ ശ്യാമിന്റെ ബൈക്കാണ് വ്യാഴാഴ്ച രാവിലെ ആറരയോടെയെത്തിയ കാട്ടാന തകര്‍ത്തത്. കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്കിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്ന സാഹചര്യമാണുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍ കൂട്ടത്തോടെയിറങ്ങാന്‍ തുടങ്ങിയതോടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പ്രദേശവാസിയായ ബാലന്‍ പറയുന്നു. കാട്ടാനകള്‍ പതിവായെത്തി പ്രദേശത്തെ കൃഷിയിടങ്ങളെല്ലാം വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കമുക്, തെങ്ങ് അടക്കമുള്ള കാര്‍ഷികവിളകളാണ് വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാട്ടാനകളെ ഭയന്ന് പ്രദേശവാസികള്‍ നേരത്തെ നിരവധി പ്ലാവുകളിലെ ചക്കകള്‍ നശിപ്പിച്ചിരുന്നു. സന്ധ്യ മയങ്ങുന്നതോടെ പല ദിക്കുകളില്‍ നിന്നെത്തുന്ന കാട്ടാനകള്‍ പ്രദേശത്ത് തമ്പടിക്കുകയും നേരം വെളുത്താന്‍ പോലും പോകാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇവിടുത്തെ വിദ്യാര്‍ഥികളും മറ്റും ഏറെ പ്രയാസപ്പെട്ടാണ് സ്‌കൂളുകളിലും മറ്റും പോയി വരുന്നത്. സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയില്‍പ്പെട്ട പ്രദേശമാണ് ഇരുളം ഓര്‍ക്കടവ്. ഏതാനം കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപാര്‍പ്പിച്ചുവെങ്കിലും, ഭൂരിഭാഗം കുടുംബങ്ങളും ഇപ്പോഴും ഇവിടെ തന്നെയാണ് താമസിക്കുന്നത്. പല കാരണങ്ങള്‍ നിരത്തി അധികൃതര്‍ പദ്ധതി നീട്ടിക്കൊണ്ടുപോകുകയാണ്. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ആവശ്യമായ ഫണ്ടില്ലാത്തതാണ് പദ്ധതി അനന്തമായി നീളാന്‍ കാരണമെന്നാണ് പറയുന്നത്. യാത്രാസൗകര്യമില്ലാത്ത പ്രദേശമായതിനാല്‍ നാട്ടുകാര്‍ കാല്‍നടയായും മറ്റുമാണ് ഇരുളത്തേക്കും മറ്റും പോകാറുള്ളത്. വനപാതയിലൂടെയുള്ള യാത്രപോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. ബുധനാഴ്ച രാത്രിയെത്തിയ കാട്ടാന രാവിലെയാണ് പ്രദേശത്ത് നിന്നും മടങ്ങിപ്പോയത്. ഇതിനിടയിലാണ് ബൈക്ക് തകര്‍ത്തത്. ബൈക്ക് നന്നാക്കുന്നതിനാവശ്യമായ തുക അനുവദിക്കാമെന്ന് വനംവകുപ്പ് ഉറപ്പു നല്‍കിയതായി ശ്യാം പറഞ്ഞു. കാട്ടാനശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വനംവകുപ്പ് പട്രോളിംഗ് ശക്തമാക്കണമെന്നും, പുനരധിവാസ പദ്ധതി വേഗത്തിലാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ