തിരുനെല്ലി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി
കാസർഗോഡ് സ്വദേശിയായ യുവാവ് പിടിയിൽ. കാസർഗോഡ് കാഞ്ഞങ്ങാട്, പുല്ലൂർ പാറപ്പള്ളി വീട്ടിൽ മുഹമ്മദ് സാബിർ (31) നെ യാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. തോൽപ്പെട്ടി പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഇയാളിൽ നിന്നും 265 ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയായിരുന്നു. വിപണിയിൽ എട്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഈ മയക്കുമരുന്ന്. ഇയാൾ സഞ്ചരിച്ച കെ.എൽ 79 0002 നമ്പർ വാഹനവും പോലീസ് പിടിച്ചെ ടുത്തു.എസ്.ഐ മിനിമോൾ ടി, സീനിയർ സിവിൽ പോലീസ് ഓഫീ സർ മാരായ സുഷാദ്, ജിതിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്