കൽപ്പറ്റ: ലോഡ്ജിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ച്
മൊബൈൽ ഫോൺ പിടിച്ചു പറിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൽപ്പറ്റ മെസ്സ് ഹൗസ് റോഡ് മാട്ടിൽ വീട്ടിൽ നാഷിർ എന്ന അങ്കു (37) വിനെയാണ് കൽപ്പറ്റ പോലീസ് സബ് ഇൻസ്പെക്ടർ അനീഷിന്റെ നേത്യ ത്വത്തിൽ അറസ്റ്റ് ചെയ്‌തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ബുധനാഴ്ച്ച പുലർച്ചെ കൽപ്പറ്റയിൽ വെച്ചാണ് പിടികൂടിയത്. മോഷണം, എൻ.ഡി.പി.എസ്,അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കേസിൽ ഇനിയും രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്.

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ