മധ്യപ്രദേശില്‍ നടന്ന ദേശീയ വാട്ടര്‍ പോളോ മത്സരത്തില്‍ വെള്ളിമെഡല്‍ നേട്ടത്തില്‍ പങ്കാളിയായി എല്‍ദോ ആല്‍വിന്‍ ജോഷി. സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് എല്‍ദോ ആല്‍വിന്‍ ജോഷി. കഴിഞ്ഞ സ്‌കൂള്‍ ഗെയിംസില്‍ വാട്ടര്‍ പോളോ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ വയനാട് ടീം അംഗം കൂടിയാണ് എല്‍ദോ ആല്‍വിന്‍. ദേശീയ നീന്തല്‍ താരം ബിജിമോള്‍ വര്‍ഗീസാണ് മാതാവ്. പിതാവ് പി.കെ ജോഷി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. സഹോദരി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആദ്യാ മേരി ജോഷിയും നീന്തല്‍ താരമാണ്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം