ഉമ്മൻചാണ്ടി അനുസ്മരണം ജൂലൈ 17ന്

കൽപ്പറ്റ: മൺമറഞ്ഞ കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 17 ഉച്ചയ്ക്ക് 3 മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ചാണ് അനുസ്മരണ പരിപാടി.എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാനപ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എം പി ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തും. ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ സാമൂഹ്യപ്രവർത്തകക്കുള്ള ഉമ്മൻചാണ്ടിപുരസ്കാരം സാമൂഹിക-ജീവ കാരുണ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ ചെയ്തു വരുന്ന നർഗീസ് ബീഗത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മാനിക്കും.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ എന്നിവർ ചേർന്ന് നിർധനരോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണം നിർവഹിക്കും. ബെന്നി ബഹനാൻ എംപി, കെ സി ജോസഫ്, എ പി അനിൽകുമാർ എംഎൽഎ, പി സി വിഷ്ണുനാഥ് എംഎൽഎ, ടി സിദ്ദിഖ്‌ എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഐസി ബാലകൃഷ്ണൻ എംഎൽഎ, തുടങ്ങി കോൺഗ്രസ്- ഐഎൻടിയുസി സംസ്ഥാന ജില്ലാ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കുമെന്നും പരിപാടി വിജയമാക്കാൻ മുഴുവൻ തൊഴിലാളി നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങണമെന്നും ഐഎൻടിയുസി ജില്ലാപ്രസിഡണ്ട് പി.പി ആലി അഭ്യർത്ഥിച്ചു ‎

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.