അരണപ്പാറ: തിരുനെല്ലി അരണപ്പാറയിൽ പതിനെട്ടുകാരൻ കുളത്തിൽ
മുങ്ങി മരിച്ചു. കുറ്റിക്കാടൻ വീട്ടിൽ സിദ്ദിഖിൻ്റെയും ഉമൈബയുടേയും മകൻ അൻസിലാണ് ചോലങ്ങാടി കുളത്തിൽ മുങ്ങി മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കാണാതായതി നെ തുടർന്ന് മാനന്തവാടിയിൽ നിന്നുള്ള അഗ്‌നി രക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടെങ്കിലും അവരെത്തും മുൻപ് പ്രദേശവാ സികൾ അൻസിലിനെ പുറത്തെടുത്തു. ഉടനെ അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്ലസ് ടു കഴിഞ്ഞ് വീട്ടിൽ നിൽക്കുകയായിരുന്നു അൻസിൽ. നാസിൽ സഹോദരനാണ്. ഖബറടക്കം ഇന്ന് രാത്രി 8.45 ന് അരണപ്പാറ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്